ഹാട്രിക് തിളക്കത്തിൽ നാലാമനായി ബ്രസീലിയൻ തരം; ബയേണിനെ തരിപ്പണമാക്കി ബാഴ്സലോണ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ.

ഹാട്രിക് തിളക്കത്തിൽ നാലാമനായി ബ്രസീലിയൻ തരം; ബയേണിനെ തരിപ്പണമാക്കി ബാഴ്സലോണ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ. 

ബാഴ്സലോണയ്ക്ക് വേണ്ടി ബ്രസീലിയൻ താരമായ റാഫിഞ്യ ഹാട്രിക് നേടി തിളങ്ങി. മത്സരത്തിൽ 1, 45, 56 എന്നീ മിനിറ്റുകളിൽ ആയിരുന്നു റാഫിഞ്യ ഗോളുകൾ നേടിയത്. ഇതോടെ ഒരു റെക്കോർഡും താരം സ്വന്തമാക്കി.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ യൂണിറ്റിനെതിരെ ഹാട്രിക്ക് നേടുന്ന നാലാമത്തെ താരമാണ് റാഫിഞ്യ. റോയ് മക്കായ്, സെർജിയോ അഗ്യൂറോ, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരാണ് ഇതിനുമുമ്പ് ബയേൺ മ്യൂണിറ്റിനെതിരെ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടിയിട്ടുള്ളത്. 

 ബ്രസീലിയൻ താരം മൂന്നു ഗോളുകൾ നേടി തിളങ്ങിയ മത്സരത്തിൽ ബാഴ്സക്കായി റോബർട്ട് ലെവൻഡോസ്കി ആയിരുന്നു ഒരു ഗോൾ നേടിയത്.മറുഭാഗത്ത് ബയേൺ മ്യൂണിക്കിന് വേണ്ടി ഹാരി കെയ്‌നും ഒരു ഗോൾ നേടി. 

 നിലവിൽ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ മൂന്നു മത്സരങ്ങളിൽ നിന്നും രണ്ടു വിജയവും ഒരു തോൽവിയും ഉൾപ്പെടെ ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ് ബാഴ്സലോണ. മറുഭാഗത്ത് ഇത്ര തന്നെ മത്സരങ്ങളിൽ നിന്നും ഒരു വിജയവും രണ്ടു തോൽവിയുമായി മൂന്ന് പോയിന്റോടെ 23ആം സ്ഥാനത്തുമാണ് ബയേൺ.